അഴിമതി-ലഹരി മുക്ത നാട് ലക്ഷ്യം: അഡ്വ: രാജീവ് രാജധാനി
കൊല്ലം: അഴിമതിക്കെതിരെ നിയമാനുസൃതവും സമാധാനപരവുമായ പോരാട്ടവും സുതാര്യ തയുള്ള ഭരണകൂടവും സത്യസന്ധതയുള്ള സമൂഹവുമാണ് നാടിന്റെ കരുത്തെന്നും അതാവണം ലക്ഷ്യമെന്നും ഇന്ത്യൻ ആന്റികറപ്ഷൻ മിഷൻ നാഷണൽ പ്രസിഡന്റ്
അഡ്വ: രാജീവ് രാജധാനി അഭിപ്രായപ്പെട്ടു. കൊല്ലം ജില്ലാ നേതൃയോഗം കടപ്പാക്കടജവർ ബാലഭവനി
ൽ ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം
ഷാഹിദ പനമന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ മനീഷ് ജനകീയം സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഷിഹാബ്, ലിജു വർഗീസ് സജീത ഷാജഹാൻ, ലത്തീഫാ നവാസ്, എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ പ്രസിഡന്റ്
ഷാഹിദ പനമന വൈസ് : പ്രസിഡന്റ്മാർ ജിജ പശുപാലൻ, ഉഷാ സതീശൻ, ജനറൽ സെക്രട്ടറി ഷിഹാസ് സെക്രട്ടറിമാർ ഷെഫിയ, നുർജഹാൻ, വനിതാ വിംഗ് പ്രസിഡന്റ് ലത്തീഫാ നവാസ് വിനിതാ വിംഗ് സെക്രട്ടറി സുശീല.